Blog Post

Karanavars > News >

സത്യപ്രതിജ്ഞയ്‌ക്ക് മുന്‍പ് എന്നും താങ്ങായ യെദ്യൂരപ്പയുടെ അനുഗ്രഹം വാങ്ങി; ബസവരാജ ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്‌തു. തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണ‌ര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്‌ച ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് കേന്ദ്ര ബിജെപി നേതൃത്വം മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബൊമ്മൈയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സാമാജികരുടെ യോഗം ചേര്‍ന്ന് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നടന്ന ലളിതമായ ചടങ്ങില്‍ യെദ്യൂരപ്പയും സന്നിഹിതനായിരുന്നു. ചടങ്ങിന് മുന്‍പ് 61കാരനായ ബൊമ്മൈ […]

Read More

കോവിഡ് അതിരൂക്ഷം; കര്‍ണാടകയില്‍ രണ്ടാഴ്ച കര്‍ഫ്യു പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്ബതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിക്കുകയുണ്ടായി.പൊതു ഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. 10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം. അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദനീയമായിരിക്കും. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല. ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി […]

Read More

അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കാസര്‍കോട്: അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ മുതല്‍ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാര്‍ഥികളും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ ഭരണകൂടം ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഈ […]

Read More

അതിര്‍ത്തികള്‍ വീണ്ടുമടച്ച്‌ കര്‍ണാടകം, കേരളത്തില്‍ നിന്നുളളവര്‍ക്ക് കര്‍ശന നിയന്ത്രണം

ബംഗളൂരു: കേരളവുമായുളള അതിര്‍ത്തികള്‍ കര്‍ണാടക വീണ്ടും അടച്ചു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. കാസര്‍കോട് ജില്ലയില്‍ അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴികെ ചെറുറോഡുകള്‍ ഉള്‍പ്പടെ അടച്ചിട്ടുണ്ട്. ഇതുവഴി കാല്‍നടയാത്രപോലും വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടമാണ് അതിര്‍ത്തകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇവിടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെ കര്‍ണാടക അധികൃതര്‍ തടയുകയായിരുന്നു. ഇതോടെ കേരളത്തിലേക്ക് വന്ന കര്‍ണാടക വാഹനങ്ങള്‍ യാത്രക്കാരും […]

Read More

കര്‍ണാടകയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റഎ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ […]

Read More