റംസിയുടെ ആത്മഹത്യ; നാടുവിട്ട സഹോദരി പൊലീസ് കസ്റ്റഡിയില്‍
മൂവാറ്റുപുഴ: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊല്ലം ഇരവിപുരം പൊലീസിന് കൈമാറി. വിവാഹത്തില്‍നിന്ന് വരന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആന്‍സിയെയും കാമുകനെയുമാണ് വ്യാഴാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തത്. കോളിളക്കം സൃഷ്ടിച്ച കൊട്ടിയം സ്വദേശി റംസിയുടെ (24) മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ യുവാവിനൊപ്പമാണ് ആന്‍സിയെ പിടികൂടിയത്. റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമാണിയാള്‍. കഴിഞ്ഞ 18നാണ് […]