പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്മജന്
ബാലുശ്ശേരി: പാര്‍ട്ടി പറഞ്ഞാല്‍ തോല്ക്കുന്നതായാലും ജയിക്കുന്നതായാലും പോരാടാന്‍ പറ്റുന്ന ഏതു മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാണെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മനോജ് കുന്നോത്ത് നടത്തുന്ന ഉപവാസ സത്യഗ്രഹസമരത്തില്‍ പങ്കെടുക്കാനെത്തിയ ധര്മജന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സ്വന്തം നാടായ വൈപ്പിന്‍, കുന്നത്തുനാട്, കോങ്ങാട് എന്നിവിടങ്ങളിലെല്ലാം എെന്റ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതില്‍ ബാലുശ്ശേരിയിലാണ് തനിക്കിഷ്ടം. എെന്റ ഇഷ്ടമോ, ബാലുശ്ശേരിയിലെ മണ്ഡലം കോണ്‍ഗ്രസ് നേതാക്കളോ ഡി.സി.സിയോ പറഞ്ഞിട്ട് കാര്യമില്ല. അത് എ.ഐ.സി.സി ചുമതലപ്പെടുത്തിയവരാണ് തീരുമാനിക്കേണ്ടത്. ഞാന്‍ ഇവിടെ വന്നത് സ്ഥാനാര്‍ഥിയാകുമെന്ന സൂചന […]