Blog Post

Karanavars > News >

സംസ്ഥാനത്ത്​ ഒമ്ബത്​ പേര്‍ക്ക്​ കൂടി കോവിഡ്

തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഒന്‍പത് പേര്‍ക്ക് കൂടി കൊറാണ വൈറസ് സ്ഥീരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് രോഗംബാധിച്ചവരുടെ എണ്ണം 112 ആയി. ഇക്കൂട്ടത്തില്‍ ആറ് പേരുടെത് നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരില്‍ രണ്ടുപേര്‍ പാലക്കാട്, മൂന്ന് പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനംതിട്ട, ഒരാള്‍ ഇടുക്കി, മറ്റൊരാള്‍ കോഴിക്കോട് സ്വദേശിയുമാണെന്ന് പിണറായി പറഞ്ഞു. രോഗം ബാധിച്ചവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വീതം യുകെയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. […]

Read More

അരി 3 രൂപ, ഗോതമ്പ് 2 രൂപ, ബി.പി.എല്ലിന് ആനുകൂല്യവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ ദാരിദ്രരേഖയ്ക്കു താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അടുത്ത മൂന്നുമാസത്തേക്ക് ഗോതമ്പ് കിലോ രണ്ടു രൂപയ്ക്കും അരി കിലോയ്ക്ക് മൂന്നു രൂപയ്ക്കും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ 80കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുവെങ്കിലും ഭക്ഷ്യോത്പന്നങ്ങള്‍ക്കോ അവശ്യവസ്തുക്കള്‍ക്കോ ക്ഷാമം ഉണ്ടാകില്ലെന്നും […]

Read More

ബ്രിട്ടീഷ് രാജകുടുംബത്തിലും കൊറോണ: ചാള്‍സ് രാജകുമാരന് രോഗം സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.ഭാര്യ കാമിലയ്ക്ക്(72) രോഗബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇരുവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് എഴുപത്തൊന്നുകാരനായ ചാള്‍സിന് രോഗം സ്ഥിരീകരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആറ് സ്റ്റാഫ് അംഗങ്ങളും ഇവര്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുകയാണ്.

Read More

കോവിഡിനെ ചെറുക്കാന്‍ ജനം വകതിരിവില്ലാതെ മലേറിയ മരുന്ന് വാങ്ങിക്കൂട്ടുന്നു, നടപടിയുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി : കോവിഡ് രോഗ ചികിത്സയ്ക്കായി വിവേചനമില്ലാതെ ജനം മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരേ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് രോഗ ശാന്തിക്ക് മലേറിയ രോഗനിവാരണ മരുന്ന് ഫലപ്രദമാണെന്ന നിരീക്ഷണങ്ങളെത്തുടര്‍ന്ന് ജനം വലിയ രീതിയില്‍ മരുന്ന് വാങ്ങിക്കൂട്ടുന്നുമുണ്ട്. ഇതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്. സാര്‍സ് കോവിഡ് 2വിനെതിരേ ഹൈഡ്രോക്ലാറോക്വിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മരുന്നിന്റെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ‘പരീക്ഷണാടിസ്ഥാനത്തില്‍ ഹൈട്രോക്‌സിക്ലോറോക്വിന്‍ നമ്മള്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നുണ്ട്. അത് പക്ഷെ രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ആ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ […]

Read More

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായും ലോക്കൗട്ടിന്റെ പിടിയിലായതോടെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരുമാസത്തെ സൗജന്യ റേഷന്‍ നല്‍കാനാണ് തീരുമാനം. ബിപിഎല്‍ കുടുംബങ്ങള്‍ 35 കിലോ സൗജന്യ അരി നല്‍കുന്നത് തുടരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം പരിഗണിച്ചത്. ഇതിന് പുറമേയാണ് ബിപിഎല്‍ പരിധിയിലുള്ള കുടുംബങ്ങള്‍ക്ക് 15 കിലോ അരി ഉള്‍പ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ നല്‍കുന്നത്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ […]

Read More

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ചതോടെ ബാങ്കുകള്‍ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തിയത്. കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ബാങ്കുകളുടെ പ്രവര്‍ത്തന സമയം എച്ച്ഡിഎഫ്‌സി ബാങ്ക് ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തിക്കുക. […]

Read More

രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

ന്യൂഡൽഹി: കൊറോണ രോഗബാധ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അർധരാത്രി ‘അടച്ചിടൽ’ നിലവിൽ വന്നു. ഏപ്രിൽ 14 അർധരാത്രി വരെ നീളും. ഇക്കാലയളവിൽ ജനതാകർഫ്യൂവിനു സമാനമായി ജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റർ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും ആരോഗ്യ മേഖലയിൽ […]

Read More

ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

ആലപ്പുഴ: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലയില്‍ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു . മാര്‍ച്ച്‌ 31 രാത്രി 12 മണിവരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായാണിത്. ഉത്തരവ് പ്രകാരം ജില്ലയില്‍ ഒരിടത്തും നാലിലധികം ആളുകള്‍ ഒരുമിച്ച്‌ കൂടാന്‍ പാടില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ജില്ലയില്‍ നിര്‍ത്തലാക്കേണ്ടതാണെന്നും ഓട്ടോ, ടാക്‌സി മുതലായവ […]

Read More

മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല

ന്യൂഡല്‍ഹി: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്ക്​ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ തല്‍കാലം ഉണ്ടാകില്ല. സ്​ഥിതിഗതികള്‍ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഇടപെടലുകളുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതിന്​ ഏര്‍പ്പെടുത്തിയിരു​ന്ന നിയന്ത്രണം മൂന്ന്​ മാസത്തേക്ക്​ ഉണ്ടാകില്ല. ഇൗ കാലയളവില്‍ ഏത്​ ബാങ്കി​ന്റെ എ.ടി.എം ഉപയോഗിച്ചാലും പ്രത്യേക ഫീ ഇൗടാക്കില്ല. മിനിമം ബാലന്‍സില്ലെങ്കിലും ബാങ്കുകള്‍ മൂന്ന്​ മാസം പിഴ ഇൗടാക്കില്ല. ആധാറുമായി പാന്‍ ലിങ്ക്​​ ചെയ്യുന്നതിന്​ […]

Read More

കൊല്ലത്ത് സ്വകാര്യ ആശുപത്രി കോവിഡ് വാര്‍ഡ് ആക്കാന്‍ വിട്ടുനല്‍കില്ലെന്ന് ഉടമ; പൂട്ട് പൊളിച്ച്‌ ഏറ്റെടുത്ത് പൊലീസ്

അഞ്ചല്‍: കൊല്ലത്ത് സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടക്കുന്ന കെട്ടിടം കോവിഡ് വാര്‍ഡാക്കി മാറ്റാന്‍ പോലീസ് ഏറ്റെടുത്തു. വാര്‍ഡ് തയ്യാറാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞതോടെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയാണ് പോലീസ് ആശുപത്രികെട്ടിടം ഏറ്റെടുത്തത്. കൊല്ലം അഞ്ചലിലായിരുന്നു സംഭവം. ഉപയോഗിക്കാതെ കിടന്ന ആശുപത്രി കെട്ടിടത്തില്‍ വാര്‍ഡ് തുടങ്ങാനുള്ള നീക്കം ആശുപത്രി ഉടമ തടയുകയായിരുന്നു. കെട്ടിടം വിട്ട് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ പൂട്ട് പൊളിച്ച്‌ പോലീസ് ആശുപത്രി ഏറ്റെടുക്കുകയായിരുന്നു.

Read More