ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം; പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്ക് മാത്രം
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഉടമകള്‍ക്ക് സാമ്ബത്തിക അധിക ചെലവ് വരുത്തില്ല. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രം പുതിയ നിര്‍ദ്ദേശം ബാധകമുള്ളു. നിലവില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ല. 2020 മാര്‍ച്ച് മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ പുതിയ നിര്‍ദ്ദേശം പാലിച്ചാല്‍ മതിയെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ അടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ നിലവിലെ കളര്‍ തുടരാം. ഫിറ്റ്‌നസിനായി വാഹനം […]