കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ രേഷ്മയ്ക്ക് ഞെട്ടല്‍
കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയെ പോലീസ് ജയിലില്‍ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ കാര്യം രേഷ്മ ഞെട്ടലോടെയാണ് കേട്ടത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞില്‍ തന്നോട് പകയുണ്ടാകാം. അതിനാലാകാം തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പറഞ്ഞു. അതിനിടെ അനന്തു എന്ന പേരില്‍ തനിക്ക് ആണ്‍സുഹൃത്ത് ഉണ്ടായിരുന്നെന്ന് രേഷ്മ ആവര്‍ത്തിച്ചു. അനന്തുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. അതിന് ശേഷമാകാം ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയത് എന്നും അവര്‍ പറഞ്ഞു. ‘അനന്തു‘ […]