കളിയിക്കാവിള കൊലപാതകം ; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകത്തില്‍ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് അന്വേഷണ സംഘം നെയ്യാറ്റിന്‍കരയില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത് . നെയ്യാറ്റിന്‍കരയിലെ ആരാധനാലയത്തിലെ വീട്ടില്‍ നിന്നുമാണ് പൊലീസിന് ഈ ബാഗ് ലഭിച്ചത് . കുറിപ്പില്‍ തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട് . കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു. നേരത്തെ എഎസ്‌ഐ വില്‍സണെ കുത്താന്‍ ഉപയോഗിച്ച കത്തി തമ്ബാനൂരില്‍ നിന്നും കണ്ടെടുത്തിരുന്നു. ഒളിവില്‍ […]