കലാഭവന്‍ മണിയുടേത് കൊലപാതകമല്ലെന്ന് വ്യക്തമാക്കി സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്.
കലാഭവന്‍ മണിയുടേത് കൊലപാതകമല്ലെന്നും കരള്‍ രോഗം മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നും വ്യക്തമാക്കി സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തിലൂടെയും കീടനാശിനി ഭക്ഷണത്തിലൂടെയും എത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരൂഹതകള്‍ പൂര്‍ണമായും തള്ളിക്കളയുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു 2016 മാര്‍ച്ച് ആറ്, കലാഭവന്‍ മണി പെട്ടന്നില്ലാതായ അന്ന് മുതല്‍ തുടങ്ങിയ ദുരൂഹതകളും ആശങ്കകളുമെല്ലാം അടിസ്ഥാനരഹിതമെന്ന് വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുകയാണ് സി.ബി.ഐ.. ചാലക്കുടിയിലെ പാടിയില്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണ് മണി മരിച്ചപ്പോള്‍ ദുരൂഹതകള്‍ വര്‍ധിപ്പിച്ചത് ശരീരത്തിലെ വിഷാംശവും ക്ളോര്‍പൈറിഫോസ് […]