കടവൂര്‍ ജയന് കൊലക്കേസ്: ഒമ്ബത് പ്രതികളും കീഴടങ്ങി
കൊല്ലം: കടവൂര്‍ ജയന് കൊലക്കേസില്‍ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ കീടങ്ങി. ഒളിവില്‍ കഴിഞ്ഞ ഒമ്ബത് പ്രതികളാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഫെബ്രുവരി രണ്ടിന് കോടതി കേസില്‍ വിധി പറഞ്ഞ ശേഷമായിരുന്നു പ്രതികള്‍ ഒളിവില്‍ പോയത്. ജാമ്യത്തിലുള്ള പ്രതികളാരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒന്നു മുതല്‍ ഒമ്ബതുവരെയുള്ള പ്രതികളായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു (ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ […]