കടല്‍ക്കൊല കേസ്: മാനസിക ആഘാതത്താല്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍
കൊച്ചി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ മല്‍സ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിലേക്ക്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളിയുടെ അമ്മയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോട്ടുടമ തന്റെ മകന്റെ പേര് നിര്‍ദേശിച്ചില്ല. സംഭവം നേരിട്ട് കണ്ടതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ മകന്‍ ചികിത്സ ലഭിച്ചില്ലെന്നും, മകന്‍ പിന്നീട് ആത്മഹത്യ ചെയ്‌തെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചത്തക്ക് ശേഷം ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. […]