ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചു. തോല്‍വി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ”കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കുന്നത് ഞാനാണ്. പരാജയത്തിന്‍റെ പ്രാഥമിക […]