Blog Post

Karanavars > News >

രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് നി​ബ​ന്ധ​ന​വ​ച്ച സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് നി​ബ​ന്ധ​ന​വ​ച്ച സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.സു​ധാ​ക​ര​ന്‍ രംഗത്ത്. ഉ​റു​മ്ബ് ആ​ന​യ്ക്ക് ക​ല്യാ​ണം ആ​ലോ​ചി​ച്ച പോ​ലെ​യാ​ണ് സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടെന്ന് സുധാകരന്‍ പറഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് ഉ​പാ​ധി​വ​യ്ക്കാ​ന്‍ കോ​ടി​യേ​രി​യും എ​സ്‌ആ​ര്‍​പി​യും ആ​യി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. “ന​യം തി​രു​ത്താ​തെ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്നാ​ണ് സി​പി​എം നേ​താ​വ് എ​സ്‌ആ​ര്‍​പിയുടെ ഉ​പാ​ധി. എന്നാല്‍ കോ​ണ്‍​ഗ്ര​സി​ന് മു​മ്ബി​ല്‍ ഇവര്‍ നി​ബ​ന്ധ​ന വ​യ്ക്കു​ന്ന​ത് പോ​ലും ശ​രി​യ​ല്ല. സി​പി​എ​മ്മി​ന് ഇ​പ്പോ​ള്‍ പ​ച്ച​ത്തു​രു​ത്ത് ഉ​ള്ള​ത് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ കൂട്ടിച്ചേര്‍ത്തു.

Read More