കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ സമരങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു.ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും. വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.വീടുകള്‍ കയറിയുള്ള ബോധവത്കരണ പ്രചാരണങ്ങള്‍ വീണ്ടും നടത്താനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. റെയില്‍ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയും […]