ജ്യോതിലാല്‍ വീണ്ടും പൊതുഭരണ വകുപ്പില്‍; ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍
തിരുവനന്തപുരം: കെ.ആര്. ജ്യോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചു.നയതന്ത്ര സ്വര്ണക്കേസില്പ്പെട്ട എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകളും നല്കി. ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്നാണ് ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്നും മാറ്റിയത്. ഗവര്‍ണറുടെ പഴ്സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവ് ഹരി എസ്. കര്‍ത്തയെ നിയമിച്ചതിനെ ജ്യോതിലാല്‍ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജ്യോതിലാല്‍ ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ കലിപൂണ്ട ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു.തുടര്‍ന്ന് ജ്യോതിലാലിനെ സ്ഥാനത്ത് നിന്നും മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ […]