വാളയാര്‍ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട വിധി ഹൈകോടതി റദ്ദാക്കി
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വാളയാര്‍ സമര സമിതിയുടെ ആവശ്യം. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയതോടെ പുനരന്വേഷണത്തിനും അവസരം ഒരുങ്ങും. ഇതിന് സര്‍ക്കാര്‍ സന്നദ്ധരുമാണ്. ഇതിനുള്ള സാധ്യതയാണ് ഹൈക്കോടതി വിധിയോടെ വരുന്നത്. വിചാരണയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നും സര്‍ക്കാരും നിലപാട് എടുത്തിരുന്നു. […]