മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
മംഗളൂരു: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. വാസ്തവം ജനം അറിയുന്നത് സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മംഗളൂരു സിറ്റി […]