ജോസ് കെ.മാണി ഡല്‍ഹിയില്‍; എം.പി സ്ഥാനം ഇന്ന് ഒഴിഞ്ഞേക്കും
കോട്ടയം: രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി ഇന്ന് രാജിവെച്ചേക്കും. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകള്‍. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ജോസ് കെ.മാണി ഇന്നുതന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചത്. നേരത്തേ ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. കേരളകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് തിരികെ ലഭിക്കും. ഈ സീറ്റില്‍ […]