യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ല; പുടിനുമായി ഇനി ചര്‍ച്ചയില്ല, കൂടുതല്‍ ഉപരോധങ്ങളെന്ന് ബൈഡന്‍
വാഷിങ്ടണ്‍: യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് യുഎസ്. സോവിയറ്റ് യൂണിയന്‍ പുന:സ്ഥാപിക്കാനാണ് പുടിന്റെ നീക്കമെന്ന് യുഎസ് വ്യക്തമാക്കുന്നു. പുടിന്റെ മോഹങ്ങള്‍ യുക്രൈനില്‍ ഒതുങ്ങില്ല. പുടിനുമായി ഇനി ചര്‍ച്ചയില്ല. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. നാറ്റോ അംഗരാജ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത നടപടിയുമായി ന്യൂസിലന്‍ഡും രംഗത്തെത്തിയിരിക്കുകയാണ്. റഷ്യന്‍ സ്ഥാനപതിയെ ന്യൂസിലന്‍ഡില്‍ നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്ഡന് പറഞ്ഞു. അമേരിക്ക, […]