മൈസൂരുവില്‍ ജ്വല്ലറിയില്‍ മോഷണം; കവര്‍ച്ചക്കിടെ ഒരാളെ വെടിവെച്ചുകൊന്നു
മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ജ്വല്ലറി കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ 23 കാരനെ വെടിവെച്ച് കൊന്നു. മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.സി.ടി.വിയില്‍ പതിഞ്ഞ നാല് അക്രമികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൈസൂര്‍ പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് 5:30 ഓടെയാണ് സായുധരായ നാല് കവര്‍ച്ചക്കാര്‍ മൈസൂരുവിലെ വിദ്യാരണ്യപുരത്തുള്ള അമൃത് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ പാലസ് ജ്വല്ലറിയില്‍ കയറിയത്. സ്വര്‍ണ മാല വാങ്ങാനെന്ന വ്യാജേന ഒാരോരുത്തരായി അകത്ത് കയറിയ ശേഷം ഷട്ടര്‍ […]