ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമി രാംഭക്ത് ഗോപാലിനു നേരെ ശക്തമായ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് നീക്കം ചെയ്തു. ‘ഇത്തരത്തില്‍ അക്രമം നടത്തുന്ന ആളുകള്‍ക്ക് ഫേസ്ബുക്കില്‍ ഇടമില്ല. ഞങ്ങള്‍ ആ അക്രമിയുടെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അക്രമത്തെയോ അക്രമകാരിയെയോ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കുന്നതുമായ ഏത് അക്കൗണ്ടും കാണുന്ന മുറക്ക് നീക്കം ചെയ്യുന്നതാണ്.’ – ഫേസ്ബുക്ക് വക്താവ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിനെ തുടന്നാണ് […]