‘ജയശ്രീറാം’ ഉയർന്നിടത്ത് ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ മറുപടി
പാലക്കാട്: തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം‘എന്നെഴുതിയ ബാനര്‍ പതിച്ച പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി. ജയ്ശ്രീറാം ഫ്‌ളക്‌സ് വിരിച്ച അതേ സ്ഥലത്താണ് പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാക വിരിച്ചത്. നഗരസഭയിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ഐ.പി.സി. 153-ാം വകുപ്പനുസരിച്ച് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തകരെ പ്രതിപ്പട്ടകയില്‍ ചേര്‍ക്കും. […]