ജാഗിയുടെ മരണം ; അന്വേഷണം കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്തിലേക്ക് നീളുന്നു
തിരുവനന്തപുരം: അവതാരികയും മോഡലുമായ ജാഗി ജോണിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്കും. ജാഗിയുമായി അടുപ്പമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബില്‍ഡറെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളും ജാഗിയും തമ്മിലുള്ള ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജാഗിയും യുവാവും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. രണ്ടു മാസം മുന്‍പു എറണാകുളത്തേക്കു മടങ്ങിയ യുവാവ് ജാഗിയുടെ ഫോണിലേക്കു ദിവസവും വിളിക്കുമായിരുന്നു. സംഭവ ദിവസം രാവിലെ 11നു വിളിച്ചപ്പോള്‍ ജാഗിയെ ഫോണില്‍ കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ […]