മരുമകളെ വിവാഹം ചെയ്യുന്നത് കുറ്റമല്ല, തമിഴ്‌നാട്ടിലെ ആചാരമാണ്, പോക്‌സോ കേസ് റദ്ദാക്കി സുപ്രീം കോടതി
ചെന്നൈ: സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് റദ്ദാക്കി സുപ്രീം കോടതി.2018ല്‍ തമിഴ്‌നാട് തിരുപ്പൂരിലെ കോടതിയാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി ശിക്ഷ വിധിച്ചത്. 2019ല്‍ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിവാഗ വാഗ്ദ്ധാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈെംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരായി ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ പെണ്‍കുട്ടി സന്തോഷപൂര്‍ണമായ വിവാഹജീവിതം നയിക്കുകയാണെന്നും ഇവരുടെ കുടുംബജീവിതത്തെ തകര്‍ക്കുന്ന തരത്തില്‍ കോടതി ഇടപെടുന്നത് നീതിയല്ലെന്നുമുള്ള പ്രതിയുടെ […]