ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്ളൈദുബായ് വിമാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പിറന്നത് പുതിയ ചരിത്രം. വ്യാഴാഴ്ച രാവിലെ 9.40ന് ദുബായില്‍ നിന്നും പറന്ന വിമാനം പ്രാദേശിക സമയം 11.30-ന് തെല്‍ അവീവില്‍ എത്തി. സെപ്റ്റംബര്‍ 15ന് അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അബ്രഹാം എക്കോഡ് എന്നറിയപ്പെടുന്ന കരാറില്‍ ഒപ്പുവച്ചതിനു ശേഷമാണ് ദുബായില്‍ നിന്ന് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം […]