വാക്കു പാലിച്ച് അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം
അഹമ്മദാബാദ്: അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറിയും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും കരസ്ഥമാക്കികൊണ്ട് ഇഷാന്‍ കിഷന്‍ ഗംഭീര വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ തികയ്ക്കും മുന്നേ ഓപ്പണറായ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. അവിടെ നിന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ തുടക്കക്കാരന്റെതായ യാതൊരു വിധ ഉള്‍വലിവുകളുമില്ലാതെ മാസ്മരിക പ്രകടനമാണ് ഇഷാന്‍ കാഴ്ച വെച്ചത്. ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. അഞ്ചു ബൗണ്ടറിയും നാലു […]