കേരളത്തിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഐ.എസ് ഭീകരവാദം പരിശീലിപ്പിക്കുന്നു -കെ.സുരേന്ദ്രന്‍
കേരളത്തെ വര്‍ഗീയതയിലൂടെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാന്‍ ആഗോള ഇസ്‍ലാമിക ഭീകര സംഘടനയായ ഐ.എസ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ആഗോള ഭീകരസംഘടനയായ ഐ.എസ് ചെയ്യുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമം പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്. ഇന്ന് മഅദനി […]