ടിക് ടോക്കിനെ നേരിടാന്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ്…
പ്രതിമാസ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചൈനീസ് കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും ഫെയ്സ്ബുക്കിനേയും മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സ്നാപ്ചാറ്റിനുമെല്ലാം കനത്ത വെല്ലുവിളി ആയിരിക്കുകയാണ് ടിക് ടോക്ക്. ഇന്‍സ്റ്റാഗ്രാം ഇതോടെ ടിക് ടോക്കിനെ നേരിടാനായി പുതിയ വീഡിയോ–മ്യൂസിക് റീമിക്സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ്. ടിക് ടോക്കിന് സമാനമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരിലാണ് വീഡിയോ–മ്യൂസിക് റീമിക്സ് ഫീച്ചര്‍ തുടങ്ങിയത്. നിലവില്‍ ബ്രസീലില്‍ മാത്രമാണ് റീല്‍സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില്‍ ഇതിന്റെ പേര്. ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ […]