സമുദ്ര പരീക്ഷണം വിജയം; ഐ.എന്‍.എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി
കൊച്ചി: അറബിക്കടലില്‍ അഞ്ചുദിവസം നീണ്ട ആദ്യഘട്ട സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി. ഈ മാസം നാലിന് ആരംഭിച്ച പരീക്ഷണമാണ് ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചത്. സമാനരീതിയില്‍ ആറ് പരീക്ഷണയാത്രകൂടി നടത്തിയതിനുശേഷം കൊച്ചി കപ്പല്‍ശാല നാവികസേനക്ക് ഐ.എന്‍.എസ് വിക്രാന്തിനെ കൈമാറും. തുടര്‍ന്നായിരിക്കും ആയുധങ്ങള്‍ വഹിച്ചുള്ള പരീക്ഷണം. അടുത്ത വര്‍ഷത്തോടെ കമീഷന് ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. കപ്പല്‍ശാലയുടെയും നാവികസേനയുടെയും നേതൃത്വത്തിലായിരുന്നു കടല്‍ പരീക്ഷണങ്ങള്‍. പ്രൊപ്പല്‍ഷന്‍ പ്ലാന്റ്, നാവിേഗഷന്‍, കമ്യൂണിക്കേഷന്‍, ഹള്‍ […]