ഷവര്‍മ ഉണ്ടാക്കാന്‍ തീവണ്ടിയിലെത്തിച്ച 600 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടല്‍ ആവശ്യത്തിനായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. മംഗള–നിസാമുദ്ദീന്‍ എക്പ്രസ് തീവണ്ടിയില്‍ 60 കിലോവീതം വരുന്ന 10 തെര്‍മോക്കോള്‍ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി പിടികൂടിയത്. ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഫ്രീസര്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറില്‍ […]