കോവിഡിനെതിരെ ഗുളിക വരുന്നു, കോവിഡ് വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ ഭാവിയില്‍ ക്യാപ്സൂള്‍ രൂപത്തില്‍ ലഭിച്ചേക്കാം. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക് തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ കമ്ബനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയാണ് പ്രേമാസ് ബയോടെക്. ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപസൂള്‍ വികസിപ്പിച്ചെടുത്തത് സംബന്ധിച്ച് മാര്‍ച്ച് 19ന് അവര്‍ പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്സിന്‍ സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ്. […]