ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ‘Superfan’ ചാരുലത പട്ടേല്‍ യാത്രയായി…’
‘ക്രിക്കറ്റ് ആരാധകര്‍‘ എന്ന വാക്കിന് പുതിയ പര്യായമായിരുന്നു 88കാരിയായ അവര്‍. ക്രിക്കറ്റിനോടുള്ള അവരുടെ ആവേശം ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 88ാം വയസിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഈ ‘Superfan’ യാത്രയാവുമ്ബോള്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തുന്നത് കാണുക എന്ന അവരുടെ സ്വപ്നമാണ് സഫലമാവാതെ അവശേഷിച്ചത്… 2019ല്‍ എഡ്ബാസ്റ്റണില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മുഖത്ത് ത്രിവര്‍ണപതാക വരച്ച് കൈയില്‍ ട്രംപറ്റുമായി വീല്‍ചെയറിലാണ് അവര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. എം.എസ് ധോണിയും റിഷഭ് പന്തും ബാറ്റ് […]