ശ്രീലങ്കന്‍ പര്യടനം; ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ, മികച്ച പ്രകടനവുമായി യുവനിര
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 262 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര 14 ഓവര്‍ ബാക്കി നില്‍ക്കെ തകര്‍പ്പന്‍ പ്രകടനവുമായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലാണ്. ഇന്ത്യയുടെ നായകന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും നടത്തിയ മികച്ച […]