സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലര്‍ച്ചെ രാമേശ്വരം മണ്ഡപം ക്യാമ്ബിലെത്തിച്ചിട്ടുണ്ട്. നേരത്തെ, അഭയാര്‍ത്ഥികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 ക്യാമ്ബുകള്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേര്‍ അഭയാര്‍ത്ഥികളായി എത്തുമെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലങ്കയിലെ […]