ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20യുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ–വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1000 പോലീസുകാര്‍ സുരക്ഷയൊരുക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിക്കുക. ആവശ്യമായ സൈന്‍ബോര്‍ഡുകള്‍, […]