ജാമിസണ് തിളങ്ങി; ഇന്ത്യ പതറുന്നു
വെല്ലിംഗ്ടണ്‍: അരങ്ങേറ്റക്കാരന്‍ പേസര്‍ കെയ്ല്‍ ജാമിസണിന്റെ മികവില്‍ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ ന്യൂസിലന്‍ഡിന് മേല്‍കൈ. മഴമൂലം ഒന്നാം ദിനം നേരത്തെ കളിയവസാനിക്കുമ്ബോള്‍ ഇന്ത്യ 122/5 എന്ന നിലയിലാണ്. വിരാട് കോഹ്ലി (2), ചേതേശ്വര്‍ പൂജാര (11), ഹനുമ വിഹാരി (7) എന്നിവരുടെ വിക്കറ്റുകള്‍ നേടിയ ജാമിസണ് അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യദിനം അവിസ്മരണീയമാക്കി. 38 റണ്‍സോടെ ക്രീസിലുള്ള അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 10 റണ്‍സോടെ ഋഷഭ് പന്ത് കൂട്ടായുണ്ട്. പൃഥ്വി ഷാ (16), മായങ്ക് അഗര്‍വാള്‍ (34) […]