റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല
റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല. പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. യുക്രൈന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ശക്തികള്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടപ്പോഴും നയതന്ത്ര തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നാറ്റോയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ഇന്ത്യ നിലപാടെടുക്കുന്നു. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയത്തില്‍ ഇന്ത്യ […]