‘ജസ്റ്റിസ് ഫോര്‍ ഫാത്തിമ ലത്തീഫ്’
മദ്രാസ് െഎ.െഎ.ടി വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധം ശക്തം. സ്ഥാപന സംവിധാനം നടത്തിയ കൊല എന്ന രീതിയിലാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഭവത്തെ ഏറ്റെടുത്തിരിക്കുന്നത്. ആത്മഹത്യക്ക് പിന്നില്‍ അധ്യാപകനാണെന്ന ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഐ.ഐ.ടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത്. ഫാത്തിമ മതപരമായ വിവേചനം നേരിട്ടിരുന്നുവെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഊന്നിപറയുന്നു. ‘ ഇതൊരു ആത്മഹത്യയല്ല. സ്ഥാപന സംവിധാനം നടത്തിയ കൊലയാണ്. അവള്‍ നിലനില്‍ക്കുന്ന സംവിധാനത്തെ […]