കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു
ഇടുക്കി തൊടുപുഴയ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സ്വത്ത് തര്‍ക്കമാണ് തൊടുപുഴയില്‍ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയ ക്രൂരമായി കൊലപ്പെടുത്താന്‍ കാണമായതെന്ന് പൊലീസ്. കൃത്യമായി ആസൂത്രണം നടത്തിയ ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കിടന്നുറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാതിലുകളെല്ലാം പുറത്ത് […]