ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടി; അഞ്ചു താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്
ദുബായ്: അണ്ടര്‍-19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ നടപടിയുമായി ഐ.സി.സി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കും ഐ.സി.സി വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ നിരയില്‍ രവി ബിഷ്ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്, റകീബുല്‍ ഹസന് എന്നിവരുമാണ് ശിക്ഷിക്കപ്പെട്ടത്. അഞ്ചു പേര്‍ക്കും നാല് മുതല്‍ പത്തു വരെ മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കും. മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ച ശേഷം മാച്ച് […]