ഫേസ്ബുക്കിലൂടെ പരിചയം, പേരക്കുട്ടിയുടെ പിറന്നാളിനെത്തി മകളുടെ ഭര്‍ത്താവായി, ഒടുവില്‍ മോളെ കൊന്ന് കട്ടിലില്‍ ഇട്ട്, അവളുടെ കൂട്ടുകാരിക്ക് ആ സന്ദേശങ്ങളയച്ചു
കൊല്ലം:ദിവസങ്ങള്‍ക്ക് മുമ്ബാണ് യുവതിയെ ഭര്‍ത്താവ് ഭാര്യാവീട്ടിലെത്തി കിടപ്പുമുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മുളവന ചരുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ മോഹനന്റെ മകള്‍ കൃതി (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് കൊല്ലം കോളേജ് ജംഗ്ഷന് ദേവിപ്രിയയില്‍ എം. ആര്. എ 12ബിയില്‍ വൈശാഖ് പൊലീസില്‍ കീഴടങ്ങിയതിന് തൊട്ട് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛന്. വൈശാഖ് തന്റെ മകളെ കൊന്ന് കട്ടിലിലിട്ടിട്ട് അതിനടുത്തിരുന്നു,അവളുടെ ഫോണില്‍ നിന്ന് കൂട്ടുകാരിയുമായി 20 മിനിട്ടോളം ചാറ്റ് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ‘ചേട്ടന് […]