അഫ്ഗാന്‍ വലിയപാഠം; ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള് മനുഷ്യരാശിക്ക് വലിയ പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതമൗലികവാദത്തിന്റെ പേരില് തീ ആളിപ്പടര്ത്തിയാല്, ആ തീയില്ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ഇങ്ങനെ മനുഷ്യരാശി എരിഞ്ഞു തീരാതിരിക്കാനുള്ള മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിനു പകര്ന്നു തന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര് ചേരിതിരിഞ്ഞ് സ്പര്ദ്ധ മുന്നിര്ത്തി വര്ഗീയ–വംശീയ തലങ്ങളില് […]