ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കില്‍ താഴത്തെ നിലയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യുനിറ്റിന് സമീപം ഓക്സിജന്‍ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഓക്സിജന്‍ സിലിണ്ടറുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ സാധന സാമഗ്രികള്‍ കത്തി നശിച്ചു. പൊലീസും അഗ്നിശമന യുനിറ്റുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കെട്ടിടത്തിനകത്ത് കരിമ്ബുക പടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചു. ബ്ലോക്കില്‍ കുടുങ്ങിയ […]