ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
അമേരിക്കയിലെ ക്വീന്‍സില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് […]