കൊറോണബാധിതര്‍ക്കായി വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി സജ്ജം; നിര്‍മ്മിച്ചത് 9 ദിവസം കൊണ്ട്
ബെയ്ജിങ്: കൊറോണ ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി ചൈനയില്‍ താല്‍ക്കാലികാശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ പണി ഞായറാഴ്ച രാവിലെയോടെ പൂര്‍ത്തിയായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രവും ഏറ്റവുമധികം രോഗബാധിതരുള്ളതുമായ വുഹാന്‍ നഗരത്തിലാണ് അടിയന്തരമായി ആശുപത്രി നിര്‍മിച്ചത്. തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും. പ്രസിഡന്റ് ഷി ജിന്‍പിങ് ഞായറാഴ്ച ആശുപത്രി കമ്മിഷന്‍ ചെയ്തു. ഒമ്ബത് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായ ആശുപത്രിയില്‍ ആയിരം കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ 419 […]