52 പവനും 40,000 രൂപയുടെ വജ്രമോതിരവും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍
ചേര്‍പ്പ്: ജോലിക്കുനിന്ന വീട്ടില്‍ നിന്നും 52 പവനും 40,000 രൂപ വിലയുള്ള വജ്രമോതിരവും 12,000 രൂപയും കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റിലായി . കൊട്ടാരക്കര കോട്ടപ്പുറം തേവലപ്പറം പാലത്തുംതലക്കല്‍ സൂസന്‍ ആന്റണി(48)യാണ് പിടിയിലായത് . പാലയ്ക്കല്‍, കൈതക്കാടന്‍ ലോനപ്പന്റെ ഭാര്യ എല്‍സി(63)യുടെ വീട്ടില്‍ മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ് . സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പതിനേഴരപ്പവന്‍ വരുന്ന മൂന്ന് മാലകള്‍, കമ്മലുകള്‍, വളകള്‍, പാദസരം, കൈ ചെയിന്‍ എന്നിവയാണ് സൂസന്‍ അപഹരിച്ചത് . കോട്ടയം വൈക്കത്തെ […]