ഹൈക്ക് മെസേജ് ആപ്പ് പൂട്ടാന്‍ ഒരുങ്ങുന്നു
ഡല്‍ഹി; ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് പൂട്ടുന്നു. വാട്‌ആപ്പിന്റെ പുതിയ സ്വകാര്യ നയം മൂലം സിഗ്നല്‍ ആപ്പ് ജനപിന്തുണ നേടുന്നതിനിടെയാണ് ഒരു കാലത്ത് അരങ്ങുവാണിരുന്ന ഹൈക്ക് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണെന്ന് ഹൈക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ സിഇഒ കെവിന്‍ ഭാരതി മിത്തലാണ് വ്യക്തമാക്കിയത്. ‘ഇന്ന് ഞങ്ങള്‍ ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണ്. നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ഇവിടെ ഉണ്ടാകില്ല.’ എന്നാണ് […]