അതിവേഗ റെയില്‍പദ്ധതി: 1457 രൂപയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര
തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വെ പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകും. ഈ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ പല രാജ്യാന്തര ഏജന്‍സികളും രംഗത്തുവന്നിട്ടുണ്ട്. റെയില്‍പാത മാത്രമല്ല ഈ പദ്ധതിയില്‍ വരുന്നത്. പുതിയ സര്‍വീസ് റോഡുണ്ടാകും. അഞ്ച് ടൗണ്‍ഷിപ്പുകള്‍ ഉണ്ടാകും നാല് മണിക്കൂര്‍ കൊണ്ട് 1457 […]