സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി
കൊച്ചി: ലൂസി കളപ്പുര കോണ്‍വന്റില്‍നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. മാറി താമസിക്കുന്ന സ്ഥലത്തു പോലീസ് സംരക്ഷണം നല്‍കാമെന്നും കോടതി പറഞ്ഞു. എന്നാല്‍, തനിക്കു കോണ്‍വന്റില്‍ തന്നെ താമസിക്കണമെന്നും അവിടെ സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍വന്റില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു നിര്‍ദേശിക്കാനാവില്ലെന്നും മഠത്തില്‍നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും കോടതി നിര്‍ദേശിച്ചു. അഭിഭാഷകര്‍ പിന്മാറിയതിനെത്തുടര്ന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയില്‍ വാദം ഉന്നയിച്ചത്. മഠത്തില്‍നിന്നു മാറിയാല്‍ തനിക്കു താമസിക്കാന്‍ ഇടമില്ലെന്നും തന്റെ സന്യാസ ജീവിതത്തിനു […]