സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. മുമ്ബ് സിംഗിള്‍ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം. ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട […]