Blog Post

Karanavars > News >

ഹേമ കമ്മിറ്റി റിപ്പോർട്ട്: വിവരാവകാശ കമ്മീഷനിൽ ഗൂഢാലോചനയെന്ന് മുൻ വിവരാവകാശ കമ്മീഷണർ ഡോ. എ.എ. അബ്ദുൾ ഹക്കീം

മലയാള സിനിമയിലെ ചൂഷണങ്ങളും നുണക്കഥകളും പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നതായി നിർണായക വെളിപ്പെടുത്തൽ. മുൻ വിവരാവകാശ കമ്മീഷണർ ഡോ. എ.എ. അബ്ദുൾ ഹക്കീം ആണ് ഇന്ന് പുറത്തുവന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ‘മലയാള സിനിമ: ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്കും മറ്റും രേഖകൾ ലഭിക്കാതിരിക്കാൻ കമ്മീഷനിൽ ബോധപൂർവ്വമായ തടസ്സങ്ങൾ […]

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പറയുന്നവരുടെ ഉദ്ദേശം വേറെ; വിമര്‍ശിച്ച്‌ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ മന്ത്രി സജി ചെറിയാന്‍.റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവരുടെ ഉദ്ദേശം വേറെയാണെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?. ഹേമ തന്നെ പറഞ്ഞിട്ടുണ്ട് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന്. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് കൊണ്ട് ഈ വാദിക്കുന്നവര്‍ക്ക് […]

Read More